
കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരമായ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി
മാന്നാർ: കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരമായ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്തുണങ്ങിയ നിലയിൽ 2 പല്ലികളെ കണ്ടെത്തിയത്. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി കഴിഞ്ഞ 22ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടത്. രണ്ടു ദിവസം മുമ്പ് ലഭിച്ച അമൃതം പായ്ക്കറ്റ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയ്യാറാക്കാൻ എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ…