എൽജെഡി സംസ്ഥാന ഘടകം ആർജെഡിയിൽ ലയിച്ചു, എംവി ശ്രേയാംസ്കുമാർ സംസ്ഥാന പ്രസിഡന്റ്
കോഴിക്കോട്: എൽ.ജെ.ഡി. ആർ.ജെ.ഡിയിൽ ലയിച്ചു .കേരള സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. ആർ.ജെ.ഡി. നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൽ നിന്നാണ് എം.വി. ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങിയത്. ആർ.ജെ.ഡിയിൽ ലയിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് ആർ.ജെ.ഡിയുമായുള്ള ലയനമെന്ന് ശ്രേയാംസ് കുമാർ കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഉണ്ടായ കയ്പേറിയ…

