
ഓൺലൈൻ ആപ്പുകൾക്ക് നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ നീക്കം
ന്യൂഡൽഹി: ഓൺലൈൻ ലോൺ അപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അനധികൃത വായ്പ ആപ്പുകൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ. കൂണുപോലെ മുളച്ചുപൊന്തുന്ന വായ്‌പ ആപ്പുകൾക്കുള്ള കൂച്ചു വിലങ്ങായിരുക്കും ആർബിഐയുടെ പുതിയ…