
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പിന്നാലെ വഴിയിൽ തടഞ്ഞു നിർത്തി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കൊല്ലം കൊട്ടിയത്താണ് സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുന്നതിനിടെ പ്രതി യുവതിയെ തടഞ്ഞു നിർത്തുകയും കൈയില്‍ കയറിപ്പിടിക്കുകയും ചെയ്തു. തന്നെ വിവാഹം ചെയ്തില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നും ഭീൽണി മുഴക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മറ്റൊരു സംഭവത്തില്‍ കൊല്ലം ശക്തികുളങ്ങരയിൽ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍…