
രോഗിയായ അമ്മയെ ഉപേക്ഷിക്കാൻ പറഞ്ഞ ഭർത്താവിനെ ഉപേക്ഷിച്ച് നടി ലൗലി ബാബു
പത്തനാപുരം: രോഗിയായ അമ്മയെ ഉപേക്ഷിക്കാൻ പറഞ്ഞ ഭർത്താവിനെ ഉപേക്ഷിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. വാർധക്യസഹജമായ അസുഖങ്ങളാൽ പ്രയാസപ്പെടുന്ന അമ്മയെ ചേർത്തുപിടിക്കുകയാണ് ലൗലി ബാബു. തന്റെ ജീവിതം പോലും കളഞ്ഞുകൊണ്ടാണ് പത്തനാപുരം ഗാന്ധിഭവനിൽ അമ്മയോടൊപ്പം ലൗലി ബാബു കഴിയുന്നത്. ചേർത്തല എസ്.എൽ. പുരം കുറുപ്പ് പറമ്പിൽ കുഞ്ഞമ്മ പോത്തനു(98)മായി മകൾ ഗാന്ധിഭവനിൽ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതൽ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു….