
ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഐഎസ്ആര്‍ഒ ക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി ; നാസ
ബെഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്ക്കൊപ്പം ചന്ദ്രയാന്‍ പേടകത്തിന്റെ ആരോഗ്യ നിലയും സഞ്ചാരവും നാസ സദാ നിരീക്ഷിച്ചു വരുകയാണ്. ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യ-അമേരിക്ക സഹകരണത്തിന് ധാരണയായത് ജൂണിലായിരുന്നു. വാഷിംഗ്ടണില്‍ നടന്ന മോദി-ബൈഡന് കൂടിക്കാഴ്ച്ചയില്‍ ആയിരുന്നു ഈ സുപ്രധാന തീരുമാനം ഉണ്ടായത്. പേടകത്തിന്റെ അപ്ഡേഷനുകള്‍ ബാംഗ്ലൂരിലെ മിഷന് ഓപ്പറേഷന് സെന്ററിലേക്ക് കൈമാറുന്നത് നാസയില്‍ നിന്നാണ്. ഭ്രമണപഥത്തിലെ ഉപഗ്രഹ സഞ്ചാരം യൂറോപ്യന്‍ സ്പെയിസ് ഏജന്‍സിയുടെ എക്സ്ട്രാക്ക് നെറ്റ്…