
ലുലു മാളിൽ ഓഫര്‍ സെയിലിനിടെ 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ മോഷ്ടിച്ചു; പിടിയിലായത് 9 താല്‍കാലിക ജീവനക്കാര്‍
തിരുവനന്തപുരം: ലുലുമാൾ തിരുവനന്തപുരം ബ്രാഞ്ചിൽ ഓഫർ സെയിലിനിടെ 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവത്തിൽ പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. ഓഫര്‍ സെയിലിനിടെ മാളിൽ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്. പോലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നായി ഫോണുകള്‍ പോലീസ്…