
ജയറാമിൻ്റെ മകൾ മാളവിക വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
തൃശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതയായി. ഇന്ന് രാവിലെ ആയിരുന്നു വിവാഹം. പാലക്കാട് സ്വദേശി നവനീത് ഗിരീഷ് ആണ് മാളവികയുടെ വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ജനുവരിയിലാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ നിശ്ചയചടങ്ങ് നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ചടങ്ങിൽ മാളവികയുടെയും നവനീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ്…