
ദേവദൂതന് പിന്നാലെ മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു; തീയതി പങ്കുവെച്ച് ശോഭന
പഴയകാല ചിത്രം ദേവദൂതന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു. ഓഗസ്റ്റ് 17 ന് ചിത്രം തിയേറ്ററില്‍ എത്തും. ചിത്രത്തിൽ നാഗവല്ലിയായി വേഷമിട്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം റീ റിലീസ് തീയതിയും അറിയിച്ചിരിക്കുന്നത്. 1993-ൽ മധു മുട്ടം തിരക്കഥ രചിച്ച് ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ചലചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത,…