വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പുരിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടൽ. അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്നു സേന വ്യക്തമാക്കി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ.ചന്ദേലിലെ ന്യൂ സാംതാൽ ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

Read More

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിൻ്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമസഭാ സമ്മേളനം ചേരാനുള്ള സമയപരിധിയും ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മണിപ്പൂർ കലാപത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ബിരേൻ സിങ്ങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎൽഎമാരും അവിശ്വാസത്തെ…

Read More

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി.

Read More

പുതുവര്‍ഷത്തില്‍ നമുക്ക് പുതിയ ജീവിതം ആരംഭിക്കാം; മണിപ്പൂര്‍ കലാപത്തില്‍ മാപ്പുചോദിച്ച് മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ വര്‍ഷം ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പുതുവര്‍ഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ വര്‍ഷം വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂര്‍ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. ‘കഴിഞ്ഞ മെയ് 3 മുതല്‍…

Read More

മണിപ്പൂരില്‍ എംഎല്‍എയുടെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ എംഎല്‍എയുടെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. ജെഡിയു എംഎല്‍എ കെ ജോയ് കിഷന്‍ സിങ്ങിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പതിനാറാം തീയതി വീട് അക്രമിച്ച ആള്‍ക്കുട്ടം വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നാണ് എംഎല്‍എയുടെ അമ്മയുടെ പരാതി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇംഫാല്‍ പൊലീസ് പറഞ്ഞു. ജനക്കൂട്ടം വീട് ആക്രമിച്ചപ്പോല്‍ എംഎല്‍എ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുവിന്റെ ചികിത്സാര്‍ഥം ഡല്‍ഹിയിലായിരുന്നു….

Read More

ലോകസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കേ മണിപ്പൂരിൽ സ്ഫോടനപരമ്പര

ഇംഫാല്‍: ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടന പരമ്പര. കാങ്‌പോക്പിയിലാണ് ഇടത്തരം തീവ്രതയുള്ള മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സപര്‍മെയ്‌നക്കടുത്തും ഇംഫാലിലും നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതക്കരികിലുമാണ് സ്‌ഫോടനമുണ്ടായത്. കാങ്‌പോക്പിയിലെ പാലത്തിന് കേടുപാടുണ്ടായി. പുലര്‍ച്ചെ 1.15നാണ് കാങ്‌പോക്പിയിലെ സപര്‍മെയ്‌നക്ക് സമീപം സ്‌ഫോടനമുണ്ടായതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലവും സമീപ പ്രദേശങ്ങളും സുരക്ഷാസേന അടച്ചു. പാലങ്ങളില്‍ ശക്തമായ പരിശോധനകളേര്‍പ്പെടുത്തി….

Read More

മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

ഇംഫാൽ: വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷമുണ്ടായി വോട്ടിംഗ് തടസ്സപ്പെട്ടയിടങ്ങളിൽ റീപോളിംഗ്. 11 ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാകും വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. കലാപം തുടരുന്ന മണിപ്പൂരിലും ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വോട്ട് ചെയ്യാൻ ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു. 63.13 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്. വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. മൊയ്‌രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ…

Read More

കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ ഡോക്യുമെന്ററി; പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

കൊച്ചി: കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തിനിടെ, ഇതിനു ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 9.30നാണ് ഡോക്യുമെന്ററി പ്രദര്‍ശനം. ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ അഭിപ്രായപ്പെട്ടു. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും’ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്ന്…

Read More

മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു

മണിപ്പൂരിൽ വീണ്ടും സംഘർഷം. കാക്ചിംഗ് ജില്ലയിൽ തോക്കുധാരികൾ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിയുതിർത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികൾ അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ദിവസമായി മേഖലയിൽ ആക്രമണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ. ചുരാചന്ദ്പൂരിന്റെയും ചന്ദേലിന്റെയും അതിർത്തിയിലുള്ള പ്രശ്‌നബാധിത പ്രദേശമായ സുഗുവിൽ ശനിയാഴ്‌ചയാണ് സംഭവം. വെടിവയ്പ്പിൽ ഹിമാചൽ സ്വദേശി ഹെഡ് കോൺസ്റ്റബിൾ സോം ദത്തിനാണ് (45) പരിക്കേറ്റത്. ഇടതു തോളിൽ വെടിയേറ്റ ദത്തിനെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തതായാണ് സൂചന

Read More

‘മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’; സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നതായും മോദി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്. ‘സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial