
മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീകോടതി
ന്യൂഡൽഹി: മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീകോടതി. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും ഒന്നോ രണ്ടോ കേസുകളിൽ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്നും സുപ്രീകോടതി ചൂണ്ടിക്കാട്ടി. കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ‘തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയതു പൊലീസാണെന്ന് അതിജീവിതമാർ തന്നെ മൊഴിനൽകിയിട്ടുണ്ട്. ഡൽഹിയിലെ നിർഭയ കേസിലേതു പോലെയൊരു സാഹചര്യമല്ല മണിപ്പൂരിലേത്. അതും ഭയാനകമായിരുന്നെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യൻ ശിക്ഷാ നിയമം പ്രത്യേക കുറ്റമായി കാണുന്ന…