
സിനിമാക്കാരെ കുടുക്കാൻ ഇഡി; സൂപ്പർ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും; തീരുമാനം ‘മഞ്ഞുമ്മൽ ബോയ്സ്’ വഴി കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതോടെ
കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് ഇടപെടുന്നു. സിനിമയുടെ നിർമാതാക്കളുടെ അക്കൗണ്ടുകളും പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും ഇഡി മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. 7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പറവ ഫിലിംസിന്റെ അക്കൗണ്ട്…