
മൻമോഹൻ സിങിന് നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം; സ്മാരകത്തിന് സ്ഥലം വേണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസർക്കാർ. പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ രാവിലെ 11:45നാകും സംസ്കാര ചടങ്ങുകൾ. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ദീർഘദർശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം. 11.45 മണിക്ക് നിഗം…