
നടന്‍ മന്‍സൂര്‍ അലിഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കുഴഞ്ഞുവീണു
ചെന്നൈ : വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ മന്‍സൂര്‍ അലിഖാന്‍ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരില്‍ ഇന്നലെ പ്രചാരണത്തിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സഹായികള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണു മന്‍സൂര്‍.ഇന്ത്യന്‍ ജനനായക പുലിഗള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായ മന്‍സൂര്‍ അലി ഖാന്‍ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണു സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്‍സൂര്‍…