Headlines

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണം; ജയിലില്‍ നിരാഹാരസമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്

കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കും. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍ഇസി വിദ്യാര്‍ഥി രാജന്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് എന്ന തീയതി തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പിഎ ഷൈന പറഞ്ഞു. ‘ബന്ധിതരുടെ ഓര്‍മകുറിപ്പുകള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ രൂപേഷ് ജയില്‍ അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍ നോവലില്‍ യുഎപിഎ, ജയില്‍ എന്നിവയെ സംബന്ധിച്ചുള്ള പരാമര്‍ശം…

Read More

കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ബംഗലൂരു: കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയില്‍ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ.നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്നതിനായി മാവോയിസ്റ്റുകള്‍ വനമേഖലയുടെ സമീപത്തെ ജനവാസമേഖലയിലെത്തുകയായിരുന്നു. വിവരമറിഞ്ഞ ആന്റി നക്‌സല്‍ സ്‌ക്വാഡ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടതായി കര്‍ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡ് അറിയിച്ചു. മുംഗാരുലത,…

Read More

മാവോവാദി ഭീഷണി; കോഴിക്കോട് ജില്ലയിൽ കനത്തസുരക്ഷ

കോഴിക്കോട് : മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ തിരഞ്ഞെടുപ്പിന് കനത്തസുരക്ഷ. ആകെ 141 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതിൽ 120 എണ്ണം വടകര ലോക്‌സഭാ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിനുപുറമേ, വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ മാവോവാദി ഭീഷണി നേരിടുന്നവയായും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2289 പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലെ 472 പേർ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Read More

വയനാട്ടിലെ തലപ്പുഴയിൽ മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാർ

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു.20 മിന്നിട്ട് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയതെന്ന് സൂചന.പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.മാവോയിസ്റ്റുകള്‍ 20 മിനിട്ടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരിൽ രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു.

Read More

വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം

തലപ്പുഴ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്.ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി. സ്ഥലത്ത് പരിശോധന ആരംഭിച്ചു.യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial