
വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ്
ചെന്നൈ: വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ്. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് രൂപേഷ് കന്യാകുമാരിയിലെ കടയിൽ നിന്ന് സിം കാർഡ് വാങ്ങിയതെന്നാണ് കണ്ടെത്തൽ. നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് തമിഴ്‌നാട്ടിലെ ശിവഗംഗ കോടതി വിധിച്ചത്. വഞ്ചന, വ്യാജരേഖ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളിൽ അഞ്ച് വർഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ആദ്യമായാണ് ഒരു കേസിൽ രൂപേഷിനെ ശിക്ഷിക്കുന്നത്. 2015 മേയിൽ…