
പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; നിരാഹാര സമരം അവസാനിപ്പിച്ച് മാവോയിസ്റ്റ് രൂപേഷ്
തൃശൂര്‍: പുസ്തകം പ്രസിദ്ധീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ നിരാഹാര സമരം അവസാനിപ്പിച്ച് മാവോയിസ്റ്റ് രൂപേഷ്. ജയിലില്‍വെച്ച് എഴുതിയ തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് മാവോയിസ്റ്റ് രൂപേഷ് നിരാഹാരസമരം ആരംഭിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് ജസ്റ്റിസ് ഫോർ പ്രിസോണേഴ്‌സ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പത്തുവർഷക്കാലത്തെ ജയിൽ ജീവിതത്തിൽ നിന്നും രൂപപ്പെട്ടതാണ് ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന രൂപേഷിന്റെ പുതിയ നോവൽ. ഈ നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടർന്ന് രൂപേഷ് ഒരാഴ്ചയിലധികമായി നിരാഹാര സമരത്തിൽ ആയിരുന്നു….