
ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍
നീക്കത്തിനെതിരെ എ ഐ എസ് എഫ് പ്രതിഷേധം
തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എജീസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഫണ്ട് അനുവദിക്കാതെ സംസ്ഥാന സര്‍ക്കാരിനുമേല്‍ പഴിചാരുന്ന കേന്ദ്ര ഗവണ്‍മെന്റ് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.അരിയും ചിലവിന്റെ 60% വും തരാനുള്ളത് കേന്ദ്രമാണ്. 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസം കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നുണ്ട്.രേഖകള്‍ നല്‍കിയില്ല എന്ന കാരണത്താലാണ് തുക അനുവദിക്കാത്തത് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വാദഗതി.രേഖകള്‍ സമയബന്ധിതമായി നല്‍കിയാലും അനാവശ്യമായ…