
സെൻസർ ബോർഡ് നിരോധിച്ചതിന് പിന്നാലെ മാർക്കോ സിനിമയ്ക്ക് പിന്തുണയുമായി നിർമാതാക്കളുടെ സംഘടന
കൊച്ചി: യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി സെൻസർ ബോർഡ് നിരോധിച്ചിരുന്നു. ഈ നടപടിക്കെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. സെൻസർ നടത്തി പ്രദർശനയോഗ്യം എന്ന സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷം ചിത്രം പ്രദർശിപ്പിക്കരുത് എന്നു പറയുന്ന സെൻസർ ബോർഡിന്റെ തീരുമാനം ശരിയല്ലെന്ന് നിർമാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. വാർത്താക്കുറിപ്പിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ‘നമ്മുടെ നാട്ടിൽ നാൾക്കുനാൾ വർധിക്കുന്ന ഹിംസകരമായ കുറ്റകൃത്യങ്ങൾക്ക്…