
അന്താരാഷ്ട്ര അതിർത്തികൾ പോലും ഭേദിച്ച ഒരു വിവാഹം; നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്. നെയ്യാറ്റിൻകര തൊഴുക്കലിൽ വിജയൻ സൂസി ദമ്പതികളുടെ മകൾ ദീപികയും ലണ്ടൻ സ്വദേശികളായ ഫ്രാങ്ക്, പോളോ ദമ്പതികളുടെ മകൻ സാമും ആണ് വിവാഹിതരായത്. ഓക്കേ ക്യൂപിഡ് (Ok Cupid) എന്ന ഡേറ്റിംഗ് ആപ്പിലൂടെ ആണ് ഇവർ ഇരുവരും കണ്ടുമുട്ടിയത്.ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതമായതോടെ അച്ഛൻ ഫ്രാങ്കിനും അമ്മ പോളോയ്ക്കും സഹോദരൻ ഹാരിക്കും ഒപ്പം സാം കേരളത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. നാളെയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ നെയ്യാറ്റിൻകര…