
കര്‍ണാടകയില്‍ തന്‌റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് താലി കെട്ടാന്‍ വിസമ്മതിച്ച വധുവിന് കാമുകനൊപ്പം പോകാന്‍ അവസരമൊരുക്കി പൊലീസ്
ബെംഗളൂരു: കര്‍ണാടകയില്‍ തന്‌റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് താലി കെട്ടാന്‍ വിസമ്മതിച്ച വധുവിന് കാമുകനൊപ്പം പോകാന്‍ അവസരമൊരുക്കി പൊലീസ്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം നടന്നത്. ഇതോടെ വിവാഹം മുടങ്ങി. ഹാസന്‍ ജില്ലയിലെ ബുവനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള യുവതിയും ആളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവും തമ്മിലുളള വിവാഹമാണ് വധു വിസമ്മതിച്ചതോടെ മുടങ്ങിയത്. വരന്റെ മുന്നില്‍ താലി കെട്ടാൻ വിസമ്മതിച്ചു നിൽക്കുന്ന വധുവിന്‍റെ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡപത്തില്‍ വെച്ച് മറ്റു ചടങ്ങുകള്‍ നടത്തി താലി ചാര്‍ത്തലിലേക്കു…