
‘മാസ്ക് ധരിച്ച’ ബൈക്ക് പിടികൂടി മോട്ടോർ വാഹന വകുപ്പ്
മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ നമ്പർ മറച്ച ഇരുചക്രവാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഒപ്പം തന്നെ ഉണ്ടായിരുന്ന ഉടമയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള രജിസ്ട്രേഷൻ നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. പത്തനംതിട്ടകുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനങ്ങൾ. എ ഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ നമ്പർ മറച്ചത് എന്നാണ് പ്രതികളുടെ കുറ്റസമ്മതം. രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിനു മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ…