പ്രസവിച്ച യുവതിയുടെ വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സപിഴവ്, പരാതി
മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം സംഭവത്തില്‍ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ പരാതി നല്‍കിയത്. മന്ത്രി ഒ ആർ കേളു , DMO , ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പ്രസവം നടന്നത് ഒക്ടോബർ പത്താം തീയതിയാണ്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും…

