
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത് 103 മരുന്നുകൾ; സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ
മലപ്പുറം: 103 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ഡ്രഗ് റെഗുലേറ്റർമാർ സാമ്പിൾ ശേഖരിച്ച് പരിശോധിച്ച മരുന്നുകൾക്കാണ് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ലോപിഡോഗ്രെൽ ഗുളികകളടക്കം സർക്കാരിന് കീഴിലുള്ള നാല് മരുന്നുകളാണ് ഗുണനിലവാരമില്ലാത്തവയുടെ പട്ടികയിലുള്ളത്. കേന്ദ്ര ലാബിൽ പരിശോധിച്ച 47ഉം വിവിധ സംസ്ഥാന ലബോറട്ടറികളിൽ പരിശോധിച്ച 56ഉം മരുന്നുകളാണ് പരിശോധനയിൽ പരാജയപ്പെട്ടത്. തിരുവനന്തപുരം സ്റ്റേറ്റ് ലാബിൽ…