
മെഡിക്ലെയിം നിരസിച്ചു, 1.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: പോളിസി ഉടമക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തില്‍ ന്യൂനതയും അധാര്‍മികവുമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. പരാതിക്കാരന്റെ ഭാര്യയുടെ ചികിത്സാ ചെലവിനായി നല്‍കിയ 1.33 ലക്ഷം രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ആലുവ സ്വദേശി രഞ്ജിത്ത് ആര്‍ യൂണിവേഴ്‌സല്‍ സോപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ആഗസ്റ്റ്…