
നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾ: ഗൂഗിളിനും മെറ്റക്കും ഇഡിയുടെ നോട്ടീസ്
ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ പേരിൽ നോട്ടീസ് അയച്ച് ഇഡി. ജൂലൈ 21 ന് ഇരു കമ്പനികളുടേയും മേധവികൾ ഡൽഹി ആസ്ഥാനത്ത് ഹാജരാകണമെന്ന് നിർദേശം. ഓൺലൈൻ ബെറ്റിങ് ആപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇരു കമ്പനികൾക്കും ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ പ്രോത്സാഹനത്തിന് ഇരു കമ്പനികളും സഹായിക്കുന്നുവെന്നാണ് ഇ ഡി ഉയർത്തുന്ന ആരോപണം. ഗൂഗിൾ മെറ്റാ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം ബെറ്റിങ് ആപ്പുകൾക്ക് പരസ്യം നൽകാൻ സാധിക്കുകയും, ഇതുവഴി…