ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് പ്രതിവര്‍ഷം 2 ലക്ഷം പേര്‍; കുടിയേറ്റം ഈ രാജ്യങ്ങളിലേക്ക്
പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2020 മുതല്‍ ഇതുവരെ ഒന്‍പത് ലക്ഷത്തിലേറെപ്പേര്‍ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കണക്ക്. 2022 മുതല്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തിലേറെപ്പേര്‍ വീതം പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നുവെന്നാണ് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ട വിവരം. 2011നും 2024നും ഇടയില്‍ 20 ലക്ഷത്തിലേറെപ്പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലാണ് പ്രകടമായ വളര്‍ച്ചയുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷവും ഇന്ത്യയില്‍ നിന്ന് നാടുവിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ലക്ഷങ്ങള്‍…

