Headlines

പാൽ ശേഖരണം നിർത്തി മിൽമ, ദുരുതത്തിലായി ക്ഷീര കർഷകരുടെ ജീവിതം

പുൽപള്ളി: കുറഞ്ഞ വിലക്ക് പാൽ നൽകേണ്ടി വരുന്നതിന്റെ ഗതികേടിലാണ് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ. ഇവിടങ്ങളിൽ നിന്ന് മിൽമ പാൽ ശേഖരിക്കുന്നത് നിർത്തിയതോടെ ക്ഷീര കർഷകരുടെ ജീവിതം ദുരിതത്തിലായി. കർണാടകയിലെ പാൽ സംഭരണ ഏജൻസി, പ്രദേശത്ത് നിന്നും പാൽ ശേഖരിക്കരുതെന്ന് മിൽമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മിൽമ ഇവിടെ നിന്നുള്ള പാൽ ശേഖരണം അവസാനിപ്പിച്ചത്. വയനാട്ടിലെ കബനിഗിരി, കാട്ടിക്കുളം, പെരിക്കല്ലൂർ ക്ഷീര സംഘങ്ങളിലായിരുന്നു ഇവർ സമീപകാലം വരെ പാൽ നൽകിയിരുന്നത്. എന്നാൽ, കർണാടക സർക്കാരിന് കീഴിലുള്ള…

Read More

ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ; എത്തിക്കുന്നത്  1.25 കോടി ലിറ്റർ പാൽ 

കൊച്ചി: ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ. 1.25 കോടി ലിറ്റർ പാൽ ആണ് അയൽ സംസ്ഥനങ്ങളിൽ നിന്നും മിൽമ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം…

Read More

ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള; മിൽമ കാന്റീൻ നടത്തിപ്പുകാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്ന് ഡയറി മാനേജർ

ആലപ്പുഴ: മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. പുന്നപ്ര മിൽമയിലെ കാന്റീനിലാണ് കഴിഞ്ഞ ദിവസം സാമ്പാറിനുള്ളിൽ ചത്ത തവളയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ ഊണുകഴിച്ചപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെടുന്നത്. വൈകാതെ ഇക്കാര്യം സാമൂഹികമാധ്യങ്ങളിലൂടെ പുറത്തുവരുകയായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഡയറി മാനേജർ ശ്യാമകൃഷ്ണൻ പറഞ്ഞു. കാന്റീൻ നടത്തിപ്പുകാരനിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കാന്റീൻ നടത്തിപ്പിനായി പുതിയ കരാർ ക്ഷണിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Read More

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരത്തില്‍. സമരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാല്‍ വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ച് ഐഎന്‍ടിയുസി,സിഐടിയു സംഘടനകളിലെ ജീവനക്കാരാണ് സമരം ചെയ്യുന്നത്. അനധികൃത നിയമനം ചെറുക്കാന്‍ ശ്രമിച്ച 40 ഓളം ജീവനക്കാര്‍ക്കെതിരേ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിന്‍വലിക്കണമെന്ന ആവശ്യവും ജീവനക്കാര്‍ മുന്നോട്ടുവച്ചു. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്‌മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു. മില്‍മയുടെ അമ്പലത്തറ കേന്ദ്രത്തിലാണ് രാവിലെ സമരം തുടങ്ങിയത്. പാല്‍കൊണ്ടുവന്ന…

Read More

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

തിരുവനന്തപുരം : മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കാത്തത് സര്‍ക്കാരിന് തിരിച്ചടിയായി. ഗവര്‍ണര്‍ ഒപ്പിടാതെ ഏഴു ബില്ലുകളാണ് രാഷ്ട്രപതിയ്ക്ക് അയച്ചത്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും…

Read More

പാലില്‍ യൂറിയ ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ വീഡിയോക്കെതിരെ മില്‍മ; പരീക്ഷണം തെറ്റ്, നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം : മിൽമ പാലിൽ മായം ചേർത്തിട്ടുണ്ടെന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർക്കെതിരെ മിൽമ അധികൃതർ. ഇത്തരത്തിലുള്ള അവകാശവാദം വിഡ്ഢിത്തത്തിൽ നിന്ന് ഉറവെടുത്തതാണെന്ന് വിശദീകരിച്ച മിൽമ, അപകീർത്തിപ്പെടുത്തിയതിൽ യൂട്യൂബർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ്റ് വ്യക്തമാക്കി. മിൽമ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാൻ ബാലിശമായ പരീക്ഷണമാണ് യൂട്യൂബർ നടത്തിയിട്ടുള്ളതെന്ന് മിൽമ പറഞ്ഞു. പത്ത് മിനിറ്റുള്ള വീഡിയോയിൽ മിൽമയുടെയും മറ്റ് രണ്ട് കമ്പനികളുടെയും പാലുമാണ് ഇയാൾ പരിശോധിക്കുന്നത്. ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികൾ വഴി ഉപഭോക്താക്കളുടെ ഇടയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial