Headlines

ഇടുക്കിയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികളെ കാണാതായി

ഇടുക്കിയിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർഥികൾ തമിഴ്‌നാട്ടിൽ എത്തിയതായി സൂചന. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാജകുമാരിയിൽ നിന്നുമാണ് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ കാണാതായത്. ഇവർ തമിഴ്നാട്ടിൽ എത്തിയതായി പോലീസിന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾ ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം ചെന്നൈയിലേക്ക് പോവുകയായിരുന്നു. ഞായറാഴ്ച ഉച്ചമുതൽ ആണ് മൂന്നു കുട്ടികളെയും കാണാതായത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിദ്യാർഥികൾ വീട്ടിൽ കത്തെഴുതി വെച്ചിട്ടാണ് പുറപ്പെട്ടത്. പോലീസ്…

Read More

തൃശൂരില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍കുമാര്‍ (8),സജിക്കുട്ടന്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരേയും കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടങ്ങിയത്. കുട്ടികള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു….

Read More

തൃശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ; രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ

തൃശൂർ; തൃശ്ശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ. എട്ടുവയസുകാരൻ അരുണിന്റെ മൃതുദേഹമാണ് കിട്ടിയത്. മറ്റൊരു കുട്ടിക്കായി തിരച്ചിൽ തുടരുകയുമാണ്. കോളനിക്ക് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്താംപൂവം കോളനിയിൽ നിന്നാണ് കുട്ടികളെ കാണാതായത്.

Read More

പാർവതി, പതിനഞ്ച് വയസ്; തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ചോ പ്രതികളെ കുറിച്ചോ സൂചന കിട്ടുന്നവർ ഉടനടി അറിയിക്കണമെന്ന് പൊലീസ്

പത്തനംതിട്ട : തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ പേര് പാർവതി എന്നാണെന്നും 15 വയസ് പ്രായമാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നും കൊണ്ടുപോയതെന്നാണ് വിവരം. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം…

Read More

ഒൻപതാം ക്ലാസുകാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ കൂട്ടികൊണ്ടു പോയവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

പത്തനംതിട്ട: ഒൻപതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പെൺകുട്ടിയെ കൂട്ടികൊണ്ടു പോയവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്. ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടി യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial