
വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്; പിണറായി വിജയനും സ്റ്റാലിനും ചർച്ച നടത്തും.
കോട്ടയം: വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ (ഇ.വി.രാമസ്വാമി നായ്ക്കർ) സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. പിണറായി വിജയനും എം കെ സ്റ്റാലിനും തമ്മിൽ ഇന്ന് കുമരകത്ത് ചർച്ച നടത്തും. സ്റ്റാലിനും പിണറായി വിജയനും കുമരകത്ത് എത്തിയിട്ടുണ്ട്. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണ സമയത്താകും ഇരുവരും ഒന്നിച്ചു കാണുക. മുല്ലപ്പെരിയാർ…