മുൻ എംഎൽഎ കെ കെ നാരായണൻ അന്തരിച്ചു
മുതിർന്ന സിപിഎം നേതാവും ധർമടം മുൻ എംഎൽഎയുമായ കെകെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുണ്ടലൂർ എൽപി സ്‌കൂളിൽ എൻഎസ്എസ് കാമ്പിൽ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഐഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 2011 – 16 കാലത്ത് ധർമ്മടം നിയോജകമണ്ഡലത്തിലെ എംഎൽഎയായ കെ കെ നാരായണൻ 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മാറുകയായിരുന്നു. 29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്…

