പാർട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം

മധുര: പാർട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്. പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്

Read More

അടിച്ചാൽ തിരിച്ചടിക്കണം, തിരിച്ചടിച്ചത് നന്നായെന്ന് പറയിപ്പിക്കണം; പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ല’; വീണ്ടും വിവാദ പ്രസ്താവനയുമായി എം എം മണി

ഇടുക്കി: പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും വിവാദപ്രസ്താവനയുമായി എം എം മണി. താനടക്കമുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ടെന്നും എം എം മണി പറഞ്ഞു. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിലാണ് വിവാദ പരാമർശം. നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസം​ഗത്തിൽ പറഞ്ഞു. ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന്…

Read More

സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദി’; എം.എം മണി

കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി എം.എം മണി എംഎല്‍എ. കുഞ്ഞാങ്ങളെ ചത്താലും നാത്തൂന്റ കണ്ണീര്‍ കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്. മുന്‍പ് കോണ്‍ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തന്‍ കഴിയൂ. സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമര്‍ശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ സമരം. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് പ്രതിഷേധം. കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial