
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; ട്വീറ്റ് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ലഖ്നൗ :ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്സെടുത്തു. സക്കീര്‍ അലി ത്യാഗി, വസീം അലി ത്യാഗി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരെകൂടാതെ മറ്റ് മൂന്ന് പേര്‍ക്കെതിരേയും കേസ്സെടുത്തിട്ടുണ്ട്. ജൂലൈ 5 ന് ഷാംലി ജില്ലയിലെ ജലാലാബാദ് പട്ടണത്തില്‍ മോഷണം ആരോപിച്ച് ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്ത ഫിറോസ് ഖുറേഷി എന്ന തൊഴിലാളിയെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് മാധ്യമപ്രവര്‍ത്തകര്‍ പോസ്റ്റിട്ടത്. ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് താനാഭവന്‍ എംഎല്‍എ അഷ്റഫ് അലി ഖാനും ഷെയര്‍ ചെയ്തിരിക്കുന്നു….