
‘ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും’; പ്രധാനമന്ത്രി
പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് പുത്തൻ ദിശയും ഊർജ്ജവും പകരും. 2047 ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബില്ലുകൾ ഈ സെക്ഷനിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിൽ സ്വീകരിക്കും. മധ്യവർഗത്തെ മഹാലക്ഷ്മി…