അബ്രാം ഖുറേഷി ഇൻ ആക്ഷൻ: സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി

      ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യൽ…

Read More

എം ടിയെ അനുസ്‌മരിച്ച് മലയാളത്തിന്റെ പ്രിയ നടന്മാർ; മോഹൻലാൽ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു

കോഴിക്കോട് : വീട്ടിലെത്തി എം ടി വാസുദേവൻ നായരെ അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തി. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ…

Read More

നടൻ മോഹൻലാൽ ആശുപത്രിയിൽ

കൊച്ചി: ചലച്ചിത്ര താരം മോഹൻലാൻ ആശുപത്രിയിൽ. കനത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയത്‌. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടർന്ന് മോഹൻലാലിന് ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

Read More

പിറന്നാൾ ദിനത്തിൽ ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച സിനിമയായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഓരോ ചെറിയ അപ്‍ഡേറ്റുകൾ പോലും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ബോഡി ഗാർഡുകൾക്ക് നടുവിലൂടെ ഖുറേഷി അബ്രാം ആയി നടന്നുവരുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ പ്രതീക്ഷ കൂട്ടുന്നതരത്തിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണിപ്പോൾ. രണ്ടായിരത്തോളം…

Read More

നടന വിസ്മയം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇന്ന് ജിവിതത്തിന്റെ 64-ാം പടികയറുന്നു. പിറന്നാൾ ആശംസകൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായസ്വാഭാവികമായ നടന ശൈലിയിലൂടെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനവൈഭവം. രണ്ടു തവണ മികച്ച നടനുള്ളതടക്കം 5 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മലയാളത്തിന്റെ ലാലേട്ടൻ.നിരവധി സിനിമകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ച.. 4 പതിറ്റാണ്ടിൽ ഏറെയായി എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നമലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് 64-ാം പിറന്നാൾ. ഇന്ത്യയിലെ ഇതര ഭാഷകളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, അവിടെയുള്ള ആളുകൾക്കും രോമാഞ്ചം…

Read More

ശോഭനയും മോഹൻലാലും വീണ്ടും നായിക നായകന്മാരായി എത്തുന്നു; ഇരുവരും ഒന്നിക്കുന്ന അന്‍പത്തിയാറാമത് സിനിമ

ചെന്നൈ: ശോഭനയും മോഹൻലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മലയാള സിനിമയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൌദി വെള്ളക്ക…

Read More

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം, നിയമവിരുദ്ധതയുണ്ടെങ്കിൽ നിർത്തിവയ്പ്പിക്കണം; മോഹന്‍ലാലിനുൾപ്പെടെ ഹൈക്കോടതി നോട്ടീസ്

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നൽകി. ഒരു സ്വകാര്യ ചാനലിൽ നടക്കുന്ന തത്സമയ റിയാലിറ്റി…

Read More

‘പോര് കഴിഞ്ഞ് പോകുമ്പോ അമ്മക്ക് കുത്തി പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിത്തരാം’; ‘വാലിബൻ’ റിലീസ് ടീസർ

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ചില സംഭാഷണങ്ങളും പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയുമാണ് ടീസർ പുറങ്ങിയിരിക്കുന്നത്. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എത്തിയ അപ്‍ഡേറ്റ് ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നാളെ ആറര മുതല്‍ ഫസ്റ്റ് ഷോ തുടങ്ങുമെന്നാണ് വിവരം. അതേസമയം, മലൈക്കോട്ടൈ വാലിബന്‍ 400ല്‍ പരം തിയറ്ററുകളില്‍ ആണ് നാളെ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial