
ധീരതയോടെ ജീവിക്കണം. കഷ്ടപ്പെട്ട് തന്നെ ജീവിക്കാൻ പഠിക്കണം. വനിതാ ദിനത്തിൽ നടി മോളി കണ്ണമാലിക്കു പറയാനുള്ളത് അതിജീവനത്തിന്റെ കഥ
ഒൻപതാമത്തെ വയസ്സിൽ കലാരംഗത്ത് ചുവടു വച്ച താരമാണ് മോളി കണ്ണമാലി. ചവിട്ടുനാടകത്തിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. അപ്പനും അപ്പൂപ്പനും അമ്മാവൻമാരുമൊക്കെ ചവിട്ടുനാടക കലാകാരൻമാരായിരുന്നു. അഭിനേത്രി എന്നതിലുപരി ഇന്ന് രണ്ട് ചവിട്ടുനാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി ദാവീദും ഗോല്യാത്തും, ദൈവസഹായം പിള്ള എന്നീ ചവിട്ടുനാടകങ്ങളാണ് മോളി കണ്ണമാലി സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടും വലിയ വിജയമായിരുന്നു. പോന്തിയോസ് പീലാത്തോസ് എന്ന അടുത്ത ചവിട്ടുനാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സിനിമ സംവിധായകൻ അൻവർ റഷീദാണ് മോളി കണ്ണമാലിയെ…