
സിനിമക്ക് മുമ്പ് 25 മിനുട്ട് പരസ്യം കാണിച്ചു; ടിക്കറ്റെടുത്തയാള്‍ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ബംഗളൂരു: സിനിമ കാണാന്‍ ടിക്കറ്റെടുത്തയാളെ 25 മിനുട്ട് പരസ്യം കാണിച്ച പിവിആര്‍ സിനിമാസ് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. ‘സാം ബഹദൂര്‍’ എന്ന പേരിലുള്ള സിനിമ കാണാന്‍ പോയ തന്നെ അരമണിക്കൂറോളം പരസ്യം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഷേക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സിനിമ വൈകിയതിനാല്‍ തനിക്ക് കൃത്യസമയത്ത് ഓഫിസില്‍ എത്താന്‍ സാധിച്ചില്ല. ഇത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും അഭിഷേക് വാദിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച ‘ബുക്ക് മൈ ഷോ’…