
പുതിയ പോലീസ് മേധാവി: എം ആർ അജിത് കുമാർ പട്ടികയിൽ
തിരുവനന്തപുരം : പുതിയ സംസ്ഥാന മേധാവിക്കായുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആർ അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ആറ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് അയച്ചത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ പട്ടികയിൽ ഏറ്റവും സീനിയറാണ്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത,…