Headlines

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ- എംഎസ്എഫ് സംഘര്‍ഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് പുലര്‍ച്ചെ സംഘര്‍ഷമുണ്ടായത്. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും സര്‍വകലാശാലയില്‍ ചെറിയ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന…

Read More

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, കെഎസ്എയു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷഹബാസ്, എം പി രാഗിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാര്‍ക്ക്…

Read More

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് തകർപ്പൻ വിജയം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് കെ.എസ്.യു – എം.എസ്.എഫ് സഖ്യം. കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും ജയിച്ചു.പത്തു വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് ഭരണം പിടിക്കുന്നത്. ചെയർപേഴ്സനായി നിതിൻ ഫാത്തിമ പിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ സഫ്‍വാനെയും തെരഞ്ഞെടുത്തു. പി.കെ അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടിയെ വൈസ് ചെയർപേഴ്സണായും അശ്വിൻ നാഥ്‌ കെ.പിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹൈക്കോടതി നിർദേശ…

Read More

കനത്ത പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

കോഴിക്കോട്: പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നു രാവിലെ ഒമ്പത് മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചവരെ വോട്ടെടുപ്പും ഉച്ചക്ക് ശേഷം വോട്ടെണ്ണലും എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം എസ് എഫിൻറെ യു യു സി മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ് എഫ് ഐയും എം എസ് എഫ് – കെ എസ് യു…

Read More

കലാലയ രാഷ്ട്രീയ നിരോധനം: വിദ്യാർത്ഥി സംഘടനകൾക്കും സർക്കാരിനും നോട്ടീസ്

കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാനും ഉത്തരവായി. വിദ്യാര്‍ത്ഥി സംഘടനകളുടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവില്ലെങ്കില്‍ അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട വിവിധ കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍. പ്രകാശാണ് ഹര്‍ജി നല്‍കിയത്.

Read More

ഹൈക്കോടതി നിര്‍ദേശമനുസരിച്ച് റീ പോളിങ്; കുന്ദമംഗലത്ത് കെഎസ്‌യു മുന്നണിക്ക് വിജയം

കോഴിക്കോട്: കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റീ പോളിങില്‍ കെഎസ്‌യുവിന് വിജയം. കോളേജ് ചെയര്‍മാനായി പിഎം മുഹസിനെ തെരഞ്ഞടുത്തു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരന്നു റീപോളിങ് നടത്തിയത്. ഇതോടെ എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെ എസ് യു –…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial