
സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല; മുഹറം 10 തിങ്കളാഴ്ച
തിരുവനന്തപുരം : സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക്…