
മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ നീക്കി; ഇനി മുംബൈയെ ഹാർദിക് പാണ്ഡ്യ നയിക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ തലപ്പത്ത് നാടകീയ മാറ്റം. ടീമിനെ അഞ്ചു തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ പിന്മാറിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുതിയ നായകനായി നിയമിച്ചു. ഇതോടെ മുംബൈ ഇന്ത്യന്‍സില്‍ 10 വര്‍ഷം നീണ്ട രോഹിത് യുഗത്തിന് അന്ത്യമായി. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് രോഹിത് നായകസ്ഥാനത്തു നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി മാറിയ പാണ്ഡ്യയെ ഇക്കഴിഞ്ഞ മാസമാണ്…