
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഭൂരിഭാഗം കുടുംബങ്ങളും പുറത്ത് പ്രതിഷേധം ശക്തം.
കല്‍പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിൽ നിന്ന് ഭൂരിഭാഗം കുടുംബങ്ങളും പുറത്ത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ടാം ഗുണഭോക്തൃ പട്ടികയും പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. രണ്ടാം ഘട്ട പട്ടികയിൽ ഇടം നേടിയത് 81 കുടുംബങ്ങൾ മാത്രമാണ്. ഇതോടെ ആകെ 323 കുടുംബങ്ങൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇനിയും നിരവധി പേർ പുറത്താണ്. വാസ യോഗ്യമല്ലെന്ന് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കണ്ടെത്തിയ ‘നോ ഗോ സോൺ’ മേഖലയുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലർച്ച മാനന്തവാടി സബ് കലക്ടറാണ്…