
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം.
കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം. ചൂരൽമല ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. എന്നാൽ, സമരക്കാരെ ബെയ്ലി പാലം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ. പുനരധിവാസം വൈകുന്നതില്‍ പ്രധിഷേധിച്ചാണ് മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ സമരം. ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും…