
സിപിഐഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു;ഇന്ന് കൊയിലാണ്ടി ഏരിയയില്‍ സി.പി.എം ഹർത്താല്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു. സി.പി.എം കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാഥ് (62) ആണ് കൊല്ലപ്പെട്ടത്.മുത്താമ്ബി ചെറിയപുറം ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യലഹരിയിലുണ്ടായിരുന്നയാളാണ് ആക്രമിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. മൃതദേഹം കൊയിലാണ്ടി…