
മകൾക്ക് കറുപ്പ് നിറം; ഒന്നരവയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയത് വിഷം കലർത്തിയ പ്രസാദം നൽകി
വിജയവാഡ: ഒന്നരവയസുകാരിയെ അച്ഛൻ വിഷം നൽകി കൊലപ്പെടുത്തി. മകൾക്ക് കറുപ്പ് നിറം ആയതിന്റെ പേരിൽ ആയിരുന്നു അച്ഛന്റെ ക്രൂരത. സംഭവത്തിൽ പോലീസ് കേസെടുത്തു. പെറ്റസനേഗണ്ട്ല ഗ്രാമത്തിലെ മഹേഷ് എന്നയാളാണ് പ്രതി. മകൾ അക്ഷയക്ക് ഇയാൾ വിഷം കലർത്തിയ പ്രസാദം നൽകുകയായിരുന്നു. കൂടാതെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാൻ ഭാര്യ ശ്രാവണിയെ നിർബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിയുന്നത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവും ബന്ധുക്കളും…