മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ് (28) നെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2020 സെപ്തംബർ 24 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 27 വയസുണ്ടായിരുന്ന സിനിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള വഴക്ക് പിടിവലിയാകുകയും…

Read More

വർക്കലയിൽ പൂജാരിമാർ മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കം; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശിയായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുൺ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത്

Read More

തിരുവനന്തപുരത്തെ 13കാരിയുടെ കൊലപാതകം; സിബിഐ അന്വേഷണത്തിനുത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപ്പുരത്തെ 13 വയസുകാരിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അമ്മയുടെ ഹർജി. 2023 മാർച്ച് 29നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കുട്ടിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ശാരീരിക പീഢനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

Read More

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു; ബന്ധു പിടിയിൽ

ഇടുക്കി: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (65) കൊല്ലപ്പെട്ടത്. ഇടുക്കി ജില്ലയിലെ മറയൂരിൽ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ലക്ഷ്‌മണന്റെ സഹോദരിയുടെ മകനെ പോലീസ് പിടികൂടി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തമി‌ഴ്‌നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്‌മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

രാമങ്കരി ഷാപ്പിലെ കൊലപാതകം; പ്രതികൾ പിടിയിൽ

കുട്ടനാട് രാമങ്കരി കുന്നംകരി വാഴയിൽ ഷാപ്പിൽ സുഹൃത്തുക്കളായ ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിലായി. കോഴിക്കോട് മാവൂർ ചെറുപ്പപാറയിൽ വീട്ടിൽ മുരളി(37) കൊല്ലപ്പെട്ട കേസിലാണ് രണ്ടുപേരെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി പഞ്ചായത്ത് നാലാം വാർഡ് മട്ടാഞ്ചേരി വീട്ടിൽ മെബിൻ(27),കൊട്ടാരക്കര മൈലം പഞ്ചായത്ത് ഏഴാം വാർഡ് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ(24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു സംഭവം. രാമങ്കരി ഇൻസ്‌പെക്ടർ ജെ പ്രദീപ്, സബ് ഇൻസ്പെക്ടർ സഞ്ജീവ്,…

Read More

മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തി; മരുമകൻ സ്റ്റേഷനിലെത്തി കീഴടങ്ങി

മലപ്പുറം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിൽ വരുത്തി ചർച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടിൽ വച്ചാണ് സംഭവം.

Read More

ചിതറയിൽ പെട്രോൾ പമ്പിൽ വാഹനത്തിൽ എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം;ദർപ്പക്കാട് സ്വദേശി കൊല്ലപ്പെട്ടു

കൊല്ലം :ചിതറ പെട്രോൾ പമ്പിൽ വാഹനത്തിൽ എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം. സംഘർഷത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു. വാഹനത്തിൽ എത്തിയ ഇവർ സംഘർഷം ഉണ്ടാക്കുകയും അടുത്തുണ്ടായിരുന്ന ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചു കൂടെ ഉണ്ടായിരുന്ന യുവാവിന്റെ തലക്കടിച്ചു പൊട്ടിക്കുകയും, വാഹനത്തിൽ നിന്നും കയ്യിൽ കിട്ടിയ കമ്പി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇതിനുശേഷം വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കി ഉള്ളവർ രക്ഷപെടുകയും ചെയ്തു . രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.മർദനം ഏറ്റ…

Read More

ബലാത്സംഗത്തെ തുടര്‍ന്ന് 19 കാരി മരിച്ചു; സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബലാത്സംഗത്തെ തുടർന്ന് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ സെക്യൂരിറ്റി ഗാർഡ് മരിച്ചു. 19കാരിക്ക് നേരെ സൂപ്പർവൈസറാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതി അജയിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ബലാത്സംഗത്ത തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് പെൺകുട്ടി മരിച്ചത്. കൂടെ ജോലി ചെയ്യുന്നവരാണ് 19കാരിയെ ആശുപത്രിയിൽ എത്തിച്ചത്….

Read More

പോത്തൻകോട് രോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം

തിരുവനന്തപുരം : പോത്തൻകോട് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം. വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ മകൻ സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും നടപ്പിലാക്കുകയുമായിരുന്നു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് പോലീസ് തടഞ്ഞു. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു. കുട്ടിയുടെ മാതാവ് ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ പോത്തൻകോട് പഞ്ചായത്ത് പരിധിയിലായിരുന്നു സംഭവം….

Read More

മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ നഗ്നയാക്കി: 8 പേർ അറസ്റ്റിൽ

ഭോപ്പാൽ:മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിൻ അഹിർവാർ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നൽകിയ ലൈംഗികപീഡന കേസ് പിൻവലിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികൾ നഗ്നയാക്കിയെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. 2019 ൽ നിഥിൻ്റെ സഹോദരി വിക്രം സിംഗ് താക്കൂർ എന്ന ആൾക്കെതിരെ ലൈംഗിക പീഡന കേസ് നൽകിയിരുന്നു. അന്നുമുതൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നിഥിൻ്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ വീട്ടുകാർ കേസുമായി മുന്നോട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial