
ഗൾഫിൽ ഉള്ള ഭർത്താവ് വാട്ട്സാപ്പിലൂടെ മുത്തലാഖ് സന്ദേശം അയച്ചു വിവാഹബന്ധം വേർപ്പെടുത്തി പരാതിയുമായി യുവതി
കാസർകോട്: പ്രവാസിയായ ഭർത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി. കാസർകോട് കല്ലൂരാവി സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. നെല്ലിക്കട്ട അബ്ദുൾ റസാഖിനെതിരെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. താൻ ഭർതൃവീട്ടിൽ സ്ത്രീധനത്തിൻ്റെ പേരിൽ പീഡനത്തിനിരയായെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 21 നാണ് സംഭവം. വീട്ടിൽ ജോലി ചെയ്യുന്നയാളാണ് അബ്ദുൾ റസാഖ്. ഗൾഫിൽ വെച്ചാണ് ഇയാൾ ഭാര്യാ പിതാവിന് വാട്സാപ്പിലൂടെ വിവാഹമോചന സന്ദേശം അയച്ചത്. ഭാര്യയുടെ പിതാവിന്…