
ആരാണ് പോരാളി ഷാജി?; അഡ്മിന്‍ ആരാണെന്ന് സമൂഹത്തിന് അറിയണം; വെല്ലുവിളിച്ച് എംവി ജയരാജന്‍
കണ്ണൂര്‍: സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന്‍ താനാണെന്ന് അദ്ദേഹം തുറന്നുപറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും സിപിഎം അനുകൂലമെന്ന പേരില്‍ കോണ്‍ഗ്രസ് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കുന്നെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാന്‍…