കേരള സർക്കാരിന്റെ നൂറ്റിഅൻപതിലധികം സേവനങ്ങൾ ഇനി ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യം.
ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ‘നമ്മുടെ കേരളം’ എന്ന പേരിൽ ഏകീകൃത മൊബൈൽ ആപ്പും വെബ് പോർട്ടലും സജ്ജമായിക്കഴിഞ്ഞു.ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, റവന്യൂ സർട്ടിഫിക്കറ്റുകൾ, വിവിധ ലൈസൻസുകൾ, ക്ഷേമ പെൻഷനുകൾ എന്നിവയ്‌ക്കായി ഇനി മുതൽ ഈ ഒറ്റ പ്ലാറ്റ്‌ഫോം മാത്രം മതിയാകും. വിവിധ സർക്കാർ ഫീസുകളും യൂട്ടിലിറ്റി ബില്ലുകളും ആപ്പിലൂടെ നേരിട്ട് അടയ്ക്കാം എന്നതിലുപരി, ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും അഴിമതിയോ സാമൂഹിക പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെടുത്താനുമുള്ള സൗകര്യവും ഇതിലുണ്ട്. അടിയന്തര സാഹചര്യങ്ങൾക്കായി എസ്.ഒ.എസ്. (SOS)…

