
2025ലെ ജീവിത നിലവാര സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി ഖത്തർ.
ദോഹ: 2025ലെ ജീവിത നിലവാര സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി ഖത്തർ. ലോകമെമ്പാടുമുള്ള 2,58,000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ മാഗസിൻ സിഇഒവേൾഡ്(CEOWORLD) ആണ് റാങ്കിങ് പ്രസിദ്ധീകരിച്ചത്. ഖത്തർ 96.66 പോയിന്റുകളാണ് നേടിയത്. അറബ് മേഖലയിൽ യുഎഇ രണ്ടാം സ്ഥാനത്തും ലോകത്ത് 26ാം സ്ഥാനത്തുമാണ്. സൗദി അറേബ്യ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 40ആം സ്ഥാനത്തുമാണ്. 98 പോയിന്റുകളുമായി മൊണാക്കോ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ലിച്ചെൻസ്റ്റൈൻ രണ്ടാം സ്ഥാനത്തും…